നമ്പി നാരായണന് അഭിവാദ്യമര്‍പ്പിച്ച് മഅദനി

നമ്പി നാരായണന് അഭിവാദ്യമര്‍പ്പിച്ച് മഅദനി

September 17, 2018 0 By Editor

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയില്‍ നമ്പി നാരായണന് അഭിവാദ്യമര്‍പ്പിച്ച് അബ്ദുള്‍ നാസര്‍ മഅദനി. തന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള നിസഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധിയെന്ന് മഅദനി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഇതാണ് നമ്പി നാരായണന് അനുകൂലമായി ഇന്നലെ ബഹു.സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ വിധി. എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശതം നിസാഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധി.

പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ശ്രീ ദീപക് മിശ്ര വിടപറയുന്നതിന്റെ മുന്‍പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു.

അഭിവാദ്യങ്ങള്‍!