തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായവര്‍ക്ക് അതാത് സ്‌കൂള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. അതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഉടന്‍ ആരംഭിക്കും. നേരത്തെ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടമായവര്‍ക്ക് അവ വീണ്ടും സൗജന്യമായി വിതരമം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനായി 36 ലക്ഷം പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
" />
Headlines