പാലക്കാട്: പവര്‍ലിഫ്റ്റിങ് ദേശീയ താരം എസ് അക്ഷയ(21) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ഥിനിയാണ് എസ് അക്ഷയ. പുതുപരിയാരം സ്വദേശി സനല്‍ കുമാറിന്റെയും പ്രിയയുടെയും മകളായ അക്ഷയ 2015 ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ റെക്കോഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നിരവധി സംസ്ഥാന-ദേശീയ മത്സരങ്ങളിലും വിജയിയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല.
" />
free vector