തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര രാഷ്ട്രീയ നേതാവായി അഭിനയിക്കുന്നു. അറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍താര രാഷ്ട്രീയനേതാവിന്റെ വേഷത്തിലെത്തുന്നത്. ഗോപി നൈനാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറോടെ തുടങ്ങും. കെ. രാജേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമായിരുന്നു അറം ഒന്നാം ഭാഗത്തില്‍ നയന്‍താര അവതരിപ്പിച്ചത്. തമിഴ്‌നാട്ടില്‍ വന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
" />
Headlines