നാലു വര്‍ഷള്‍ക്കു ശേഷം അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടിയാണ് നസ്രിയ. നസ്രിയയുടെ മടങ്ങിവരവിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ പ്രേക്ഷകരെക്കേള്‍ കൂടുതല്‍ സന്തോഷിച്ചത് നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ ആണ്. നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ സന്തോഷമേ ഉള്ളൂവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ‘വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ്...
" />
Headlines