നീറ്റ്: ആന്‍സര്‍ കീയും ഓഎംആറും പ്രസിദ്ധീകരിച്ചു

May 25, 2018 0 By Editor

ന്യൂഡല്‍ഹി: മേയ് ആറാം തീയതി നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് 2018 ന്റെ (നീറ്റ്) ആന്‍സര്‍ കീയും ഒഎംആര്‍ ഷീറ്റിന്റെ ചിത്രങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍(സിബിഎസ്‌സി) പ്രസിദ്ധീകരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ നീറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആന്‍സര്‍ കീയും ഒഎംആര്‍ ഇമേജും സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

രാജ്യത്തുടനീളമുള്ള 66,000 മെഡിക്കല്‍/ഡെന്റല്‍ സീറ്റുകളിലേക്ക് 13.3 ലക്ഷം വിദ്യാര്‍ഥികളാണ് മേയ് ആറിന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.