നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

June 4, 2018 0 By Editor

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. മേയ് ആറിനാണ് പരീക്ഷ നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് ഫലം അറിയാം. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

13.36 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്കായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു. എന്നാല്‍, എം.ബി.ബി.എസിനും ബിഡിഎസിനുമായി രാജ്യത്തുടനീളം 60,000 സീറ്റുകള്‍ മാത്രമാണുള്ളത്.