നേരത്തെ ഫീസ് അടച്ച്, പഠിക്കാനെത്തിയപ്പോള്‍ സ്‌കൂള്‍ പൂട്ടിക്കിടക്കുന്നു: സ്വകാര്യ സ്ഥാപനത്തില്‍ വന്‍ തട്ടിപ്പ്

July 20, 2018 0 By Editor

മൊറാദാബാദ് : സ്‌കൂള്‍ ഫീസ് മിക്ക സ്വകാര്യ സ്‌കൂളുകളിലും നേരത്തെ വാങ്ങിക്കും അതായത് ജൂണില്‍ ക്ലാസ് ആരംഭിക്കുകയാണെങ്കില്‍ മെയില്‍ തന്നെ അത് വാങ്ങിക്കും. വളരെ ചുരുക്കം ചില സ്‌കൂളുകള്‍ മാത്രമാണ് ക്ലാസുകള്‍ ആരംഭിച്ച ശേഷം ഫീസ് വാങ്ങുക. എന്നാല്‍ മെയില്‍ തന്നെ കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും ഫീസ് വാങ്ങിയ ശേഷം ജൂണില്‍ കുട്ടികള്‍ പഠിക്കാനായി സ്‌കൂളില്‍ ചെന്നപ്പോള്‍ കാണുന്നത് സ്‌കൂള്‍ പൂട്ടി കിടക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ഒരു സ്‌കൂളിലാണ് സംഭവം. ‘മെയില്‍ കുട്ടികളില്‍ നിന്നും ഫീസ് വാങ്ങിയിരുന്നു. ജൂണ്‍ 2 നാണ് ക്ലാസ് ആരംഭിക്കേണ്ടിയിരുന്നത്, എന്നാല്‍ ജൂണ്‍ 2 ന് സ്‌കൂളിലെത്തിയപ്പോള്‍ പൂട്ടികിടക്കുകയായിരുന്നു’ ഒരു രക്ഷിതാവ് പറഞ്ഞു.

ഇതേതുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.