ന്യൂജേഴ്‌സില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16ല്‍ നിന്ന് 18 വയസാക്കി ഉയര്‍ത്തി

June 24, 2018 0 By Editor

വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി ഉയര്‍ത്തി. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂജേഴ്‌സി. നേരത്തെ ഡെലാവേറിലും ഇത് നടപ്പാക്കിയിരുന്നു.

16ഉം 17ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടായിരുന്ന സംസ്ഥാനമാണ് ന്യൂജേഴ്‌സി.

മാതാപിതാക്കളുടെ അനുവാദത്തിനു പുറമേ ഒരു ജഡ്ജിയുടെ അനുവാദം കൂടിയുണ്ടെങ്കില്‍ 16 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും ഇവിടെ വിവാഹിതരാകാമായിരുന്നു. പുതിയ നിയമം വന്നതോടെ ഇവയെല്ലാം അപ്രസക്തമാക്കും.