നിപ വൈറസ്: ഡോക്ടറില്ലാത്ത സമയത്ത് വ്യാജ മരുന്ന് നല്‍കി 30ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

June 2, 2018 0 By Editor

കോഴിക്കോട്: നിപ വൈറസ് ബാധയ്‌ക്കെതിരായ മരുന്നെന്ന പേരില്‍ കോഴിക്കോട് വ്യാജമരുന്ന് വിതരണം ചെയ്തു. വെള്ളിയാഴ്ച്ച മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഡോക്ടറില്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നിപയ്ക്ക് ഹോമിയോ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നതാണ്. ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.