തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ നേരിടുന്ന സമയത്ത് പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലെ രോഗബാധിതരെ ചികിത്സിക്കാന്‍ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലുള്ള ഡോക്ടര്‍മാര്‍ രോഗബാധ തടയുന്നതിന് നല്ലതുപോലെ പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യശാസ്ത്ര രംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് താന്‍...
" />