കോഴിക്കോട്: നിപാ വൈറസ് ഭീതിയെ തുടര്‍ന്ന് പനി ബാധിതര്‍ക്കായി പുതിയ ക്ലിനിക്കും വാര്‍ഡും ആരംഭിച്ചതായി കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിപാ വൈറസ് രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ഒപി ടിക്കറ്റില്‍ പ്രത്യേക സീല്‍ പതിപ്പിക്കും. ആ ടിക്കറ്റ് ഫാര്‍മസിയിലും ലാബിലും കാണിച്ചാല്‍ ക്യൂ നില്‍ക്കാതെ ഇവര്‍ക്ക് മരുന്നു ലഭിക്കുന്നതിനും പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പനി ക്ലിനിക്ക് ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. മഴക്കാല രോഗങ്ങളെ നേരിടാനാനായി ആശുപത്രി സജ്ജമായി കൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector