കണ്ണൂര്‍: നിരാശയും സങ്കടവും എഴുതിച്ചേര്‍ത്തു പിണറായി കൂട്ടക്കൊല കേസിലെ ഏകപ്രതി സൗമ്യയുടെ ഡയറിക്കുറിപ്പുകള്‍. ജയിലില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഏതാനും നോട്ടുപുസ്തകങ്ങളിലായി സൗമ്യ എഴുതിയ കുറിപ്പുകള്‍ കണ്ടെടുത്തത്. പൊലീസിന്റ ചോദ്യംചെയ്യലിലും വിചാരണസമയത്തും തന്റേടം കൈവിടാതെ നിന്ന സൗമ്യ ജയിലിനകത്ത് അത്യന്തം നിരാശയിലായിരുന്നെന്നു കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. തനിച്ചായി പോയെന്നും ഒറ്റപ്പെടല്‍ സഹിക്കാനാകുന്നില്ലെന്നും ഇതിലുണ്ട്. ‘എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല’ എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. നാലു മാസത്തിനിടെ മൂന്ന് അസ്വാഭാവിക മരണങ്ങള്‍...
" />
Headlines