നോക്കിയ 5.1, 3.1, 2.1 മോഡലുകല്‍ വിപണിയില്‍

May 30, 2018 0 By Editor

നോക്കിയയുടെ 5.1, 3.1, 2.1 എന്നീ മോഡലുകല്‍ വിപണിയിലെത്തി. ഇതില്‍ രണ്ടു മോഡലുകള്‍ ആന്‍ഡ്രോയിഡ് ഗോ വേര്‍ഷനിലും ഒന്ന് ആന്‍ഡ്രോയിഡ് വണ്‍ വേര്‍ഷനിലും പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ ആന്‍ഡ്രോയ്ഡ് വണ്‍ അധിഷ്ഠിത ഫോണില്‍ രണ്ടു വര്‍ഷം വരെ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷം വരെ സെക്യൂരിറ്റി അപ്‌ഡേറ്റ്‌സുകളും ലഭിക്കും എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍ ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന മോഡലാണ് നോക്കിയ 2.1. ഈ മോഡലിന് വില വരുന്നത് €99/$115 (ഏകദേശം 7600 രൂപ) ആണ്. 16:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 720 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. മുന്‍ഭാഗത്തുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. Snapdragon 425 പ്രോസസറോട് കൂടിയാണ് ഈ മോഡല്‍ എത്തുന്നത്. 1 ജിബി റാം ഉള്ള ഫോണിലെ മെമ്മറി 8 ജിബി ആണ്. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിലെല്ലാം മേലെയായി വരുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് 4000 mAh ന്റെ ഭീമന്‍ ബാറ്ററി. ഈ ഒരു വിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി കരുത്ത് തന്നെയാണിത്. 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല /കോപ്പര്‍, നീല / സില്‍വര്‍, ഗ്രേ / സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍ ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ തന്നെയാണ് നോക്കിയ 3.1ഉം. ഈ മോഡലിന് വില വരുന്നത് €139/$159 (ഏകദേശം 10500 രൂപ) ആണ്. 18:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.2 ഇഞ്ച് ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 720 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. MediaTek 6750 പ്രോസസറോട് കൂടിയാണ് ഈ മോഡല്‍ എത്തുന്നത്. 2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല /കോപ്പര്‍, കറുപ്പ് / ക്രോം, വെള്ള എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

പഴയ നോക്കിയ 5നെ അപേക്ഷിച്ച് കാര്യമായ മാറ്റത്തോടെയാണ് നോക്കിയ 5.1 എത്തുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ആണ് ആന്‍ഡ്രോയിഡ് ഓറിയോ വേര്‍ഷന്‍. ഈ മോഡലിന് വില വരുന്നത് €189/$219 (ഏകദേശം 14400 രൂപ) ആണ്. 18:9 ആസ്‌പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് FullHD+ ഡിസ്പ്‌ളേ ആണ് ഫോണിനുള്ളത്. 1,080 x 2,160 പിക്‌സല്‍സ് റെസൊലൂഷന്‍ ആണ് ഈ ഡിസ്പ്‌ളേക്ക് ഉള്ളത്. 2.5 ഡി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 16 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നീല, കോപ്പര്‍, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.