വിശ്വാസികള്‍ക്ക് ഇത് വ്രതകാലമാണ്. ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്ഠിക്കണമെന്ന് നിര്‍ബന്ധമില്ല. ഗര്‍ഭിണികളാണെങ്കിലോ? ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട കടമ മാതാവിനാണ്. അതിനാല്‍ ഗര്‍ഭിണികള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ സ്ഥിരമായി ഛര്‍ദിക്കുകയും ദ്രാവക നഷ്ടം സംഭവിക്കുകയും ചെയ്യുന്ന വേളയില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണി പൂര്‍ണ ആരോഗ്യവതിയാണെങ്കില്‍ നോമ്പ് ദോഷം ചെയ്യില്ല. നോമ്പ് അനുഷ്ഠിക്കും മുമ്പ് ഗര്‍ഭിണി വൈദ്യപരിശോധന നടത്തി രക്തസമ്മര്‍ദം, പ്രമേഹം എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണം. നോമ്പ് അനുഷ്ഠിച്ചാല്‍തന്നെ അവര്‍...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector