ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമമനുഭവപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകള്‍ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല. ഇതും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്ബിഐ വ്യക്തമാക്കുന്നു. ഏകദേശം 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമം വിപണിയില്‍ ഉണ്ടെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. 2018ല്‍ 15,29,100 കോടി രൂപ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ...
" />
Headlines