ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അവസാന തിയതി അടുത്ത വിധി ഉണ്ടാകുന്നതുവരെ സുപ്രീംകോടതി നീട്ടി. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അസം എന്‍.ആര്‍.സി സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ സമര്‍പ്പിച്ച 15 രേഖകളില്‍ പത്ത് രേഖകള്‍ കോടതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും മറ്റുകക്ഷികളും അഭിപ്രായം അറിയിക്കണം. ജൂലായ് 30ന് പുറത്തിറക്കിയ കരട് പട്ടിക അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ അത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
" />
Headlines