സാന്റിയാഗോ: നഴ്‌സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. സാന്റിയാഗയിലെ ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം. അപകടസമയത്ത് 42 രോഗികള്‍ നഴ്‌സിംഗ് ഹോമിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
" />