ഓണം മധുരിതമാക്കും പായസങ്ങള്‍

August 3, 2018 0 By Editor

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കൊതിയൂറും പായസങ്ങള്‍ സദ്യയുടെ പ്രധാന ആകര്‍ഷണമാണ്. പരിപ്പ് മുതല്‍ അട പ്രഥമന്‍ വരെ പായസങ്ങള്‍ ഉണ്ടാകാറുണ്ട് മലയാളികള്‍. അവസാനം പായസം കൂടി കഴിക്കുമ്പോഴാണ് വിഷു സദ്യ പൂര്‍ണമാകുന്നത്.

പാല്‍ പായസം
ചേരുവകള്‍

പാല്‍ 5 ലിറ്റര്‍
പഞ്ചസാര രണ്ടര കിലോ
അരി 750 ഗ്രാം നെയ്യ്
അണ്ടിപ്പരിപ്പ് 300 ഗ്രാം
കിസ്മിസ് 500 ഗ്രാം

തയ്യാറാക്കുന്ന വിധം

അരി വെള്ളത്തിലിട്ട് വേവിക്കുക. വെന്തുതുടങ്ങുമ്പോള്‍ പഞ്ചസാരയും പാലുമൊഴിച്ച് നല്ലവണ്ണം ഇളക്കുക. വെന്തുകഴിയുമ്പോള്‍ മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് ഒന്ന് കൂടെ ചൂടാക്കിയെടുത്ത് ഉപയോഗിക്കാം.

അട പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍

അട 250 ഗ്രാം
ശര്‍ക്കര 600 ഗ്രാം
തേങ്ങ 2
ഉണക്കമുന്തിരി 15
അണ്ടിപ്പരിപ്പ് 15 എണ്ണം
ഏലയ്ക്കാപ്പൊടി 5
നെയ്യ് പാകത്തിന്
തേങ്ങാക്കൊത്ത് കുറച്ച്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ശര്‍ക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ!ല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തില്‍ വാര്‍ത്തെടുക്കുക. അതിനുശേഷം അട ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്‌ബോള്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനില്‍ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക.രുചിയേറും പ്രഥമന്‍ തയ്യാര്‍.

സേമിയ പായസം

ആവശ്യമുള്ള സാധനങ്ങള്‍

സേമിയ 200 ഗ്രാം
പാല്‍ 1 മുതല്‍ ഒന്നര ലിറ്റര്‍ വരെ
നെയ് 2 ടേബിള്‍ സ്പൂണ്‍
ചൗവരി അല്ലെങ്കില്‍ സാഗോ ( 2 സ്പൂണ്‍ ,വേണമെങ്കില്‍ ചേര്‍ത്താല്‍ മതി ,ടേസ്റ്റ് കൂടും )
വെള്ളം 2 കപ്പ്
പഞ്ചസാര
ഏലക്ക പൊടി
ഉപ്പ് ഒരു നുള്ള്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം

ആദ്യം പാനില്‍ 2 സ്പൂണ്‍ നെയ് ഒഴിച് കശുവണ്ടി ,മുന്തിരി വറുത്തു മാറ്റി വെക്കുക.ആ നെയ്യില്‍ തന്നെ സേമിയ ഒന്ന് വറുത്തു ചൗവരിയും വെള്ളവും പകുതി പാലും ചേര്‍ത്ത് വേവിക്കുക .ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കണം .നല്ല വെന്തതിനു ശേഷം പഞ്ചസാര ചേര്‍ക്കുക .നല്ല മിക്‌സ് ചെയ്തതിനു ശേഷം ബാക്കി പാല്‍ ചേര്‍ത്ത് തിളക്കുമ്‌ബോള്‍ തീ ഓഫ് ചെയ്യാം.ചെറിയ തീയില്‍ വേണം പായസം വേവിക്കാന്‍ .അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ഏലക്ക പൊടി ചേര്‍ക്കുക .നട്‌സ് കിസ്സ്മിസ് ചേര്‍ക്കുക .പായസം റെഡി .

പരിപ്പ് പായസം

ആവശ്യമുള്ള സാധനങ്ങള്‍

ചെറുവയറ്റിന്‍ പരിപ്പ് 1 കിലോഗ്രാം
ശര്‍ക്കര 1കിലോഗ്രാം (ഉരുക്കി വെക്കണം)
തേങ്ങാ 2 എണ്ണം
(തേങ്ങയുടെ ഒന്നും, രണ്ടും,മൂന്നും പാല്‍ എടുത്തു വെക്കണം)
തേങ്ങ കൊത്തു 1കപ്പ്
നെയ് 50ഗ്രാം
കശുവണ്ടി 100ഗ്രാം
മുന്തിരി 100ഗ്രാം
ഏലക്ക പൊടിച്ചത് 2സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ചെറുവയറ്റിന്പരിപ്പ് നന്നായി വറുത്തെടുക്കുക. നല്ല പൊട്ടുന്ന പരുവം ആകണം. ശേഷം ചൂട് ആറിയാല്‍ നന്നായി കഴുകി എടുക്കണം. ഈ പരിപ്പിനെ മൂന്നാം പാലില്‍ വേവിച്ചെടുക്കണം.വെന്ത പരിപ്പ് തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേര്‍ക്കണം.അതിലേക് ശര്‍ക്കര പാനി ചേര്‍ക്കുക.കുറച്ച് നെയ്യും ചേര്‍ത് നന്നായി ഇളക്കി കൊടുക്കുക.എല്ലാം കൂടി നന്നായി കുറുകി വരുമ്‌ബോള്‍ രണ്ടാം പാല്‍ ചേര്‍ക്കുകഏലക്ക പൊടിച്ചത് ചേര്‍ത് കൊടുക്കുക. (ജീരകത്തിന്റേം, ചുക്കിന്റേം രുചി ഇഷ്ടമുള്ളവര്‍ക് ചേര്‍ക്കാം. )
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം.ഇനി അവസാനം ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , കശുവണ്ടി, മുന്തിരി വറുത്തു ഇതില്‍ ചേര്‍ക്കുക.പരിപ്പ് പായസം തയ്യാര്‍.

ഗോതമ്പ് പായസം

ചേരുവകള്‍:

ഗോതമ്പ് മുറിച്ചത് 300 ഗ്രാം
ശര്‍ക്കര 500 ഗ്രാം
ഒന്നാം തേങ്ങാപ്പാല്‍ 2 കപ്പ്
രണ്ടാം തേങ്ങാപ്പാല്‍ 4 കപ്പ്
നെയ്യ് 5 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 12
ഉണക്കമുന്തിരിങ്ങ 12
ഏലയ്ക്കപ്പൊടി 3 ടീസ്പൂണ്‍
ഉണക്ക ഇഞ്ചിപ്പൊടി 2 ടീസ്പൂണ്‍

പാകം ചെയ്യുന്നവിധം:

ശര്‍ക്കര പാവ് കാച്ചുക. എന്നിട്ട് നെയ്യ് ചൂടാക്കി ഗോതമ്പ് വറുക്കുക. കടും ബ്രൌണ്‍ നിറമായതിനുശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്ത് വെള്ളം വറ്റിയശേഷം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമാണെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോള്‍ ശര്‍ക്കര പാവ് ചേര്‍ക്കുക. തിളക്കുമ്പോള്‍ എലയ്ക്കാപ്പൊടി ചേര്‍ക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ നെയ്യില്‍ വറുത്ത് ചേര്‍ക്കുക. എന്നിട്ട് ഇഞ്ചിപ്പൊടിയും ചേര്‍ത്തിളക്കി വാങ്ങുക.