പ്രളയക്കെടുതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ വാരിക്കോരി അവധി നല്‍കിയിരുന്നു. മഴയുടെ തോത് അനുസരിച്ച് തുടര്‍ച്ചയായും ഇടദിവസങ്ങളിലും ഒക്കെയായിട്ടായിരുന്നു അവധികള്‍. എന്നാല്‍ മഴക്കെടുതി അവധിയെ തുടര്‍ന്ന് അവധി ലഭിച്ചതിനാല്‍ സ്‌കൂളുകള്‍ക്ക് പത്ത് ദിവസമുളള ഓണാവധി നല്‍കില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2018-19 അധ്യയന വര്‍ഷത്തില്‍ മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നായിരുന്നു പ്രചാരണം. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്...
" />