ചെന്നൈ: കുട്ടികളുടെ മേലുള്ള പഠനഭാരത്തിന് കൂച്ചുവിലങ്ങ്. സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഹൈകോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്നറിയാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് സ്‌കൂളുകളില്‍ പരിശോധന നടത്താനും കോടതി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് അധിക ഭാരമാകുന്ന, സി ബി എസ് ഇ പാഠ്യപദ്ധതിയില്‍ നിര്‍ദേശിക്കാത്ത, പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
" />
Headlines