ഒരു പൊലീസുകാരനെ വസതികളില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാം; ഡിജിപി

ഒരു പൊലീസുകാരനെ വസതികളില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാം; ഡിജിപി

June 20, 2018 0 By Editor

തിരുവനന്തപുരം: പൊലീസ് ഓഫിസര്‍മാരുടെ ഔദ്യോഗിക വസതികളില്‍ ഒരു പൊലീസുകാരനെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഡിജിപി അറിയിച്ചു.

ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ള പൊലീസ് ഓഫിസര്‍മാര്‍, സുരക്ഷയ്ക്കായി നല്‍കാവുന്ന പൊലീസുകാരുടെ എണ്ണം തുടങ്ങിയവ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഡിഐജി മുതല്‍ ഡിജിപി വരെയുള്ളവര്‍ക്കു സിപിഒ, സീനിയര്‍ സിപിഒ റാങ്കിലുള്ള രണ്ടു പൊലീസുകാരാണ് അനുവദിക്കുക. ജില്ലാ പൊലീസ് സൂപ്രണ്ടിനും തുല്യ റാങ്കിലുള്ളവര്‍ക്കും രണ്ടു സിപിഒമാരെയും ഡിവൈഎസ്പിമാര്‍ക്ക് ഒരു സിപിഒയെയുമാണു സുരക്ഷയ്ക്കു വേണ്ടി ഒപ്പം കൂട്ടാന്‍ കഴിയുക. സുരക്ഷാ കാറ്റഗറിയനുസരിച്ച് ഇവരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.