മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. അമ്മയുടെ അറിവോടെ ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയായിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു.
" />
Headlines