ഒരുമാസത്തിനിടെ പേടിഎമ്മിലൂടെ 290 ഇടപാടുകള്‍ നടന്നതായി കണക്കുകള്‍

ഒരുമാസത്തിനിടെ പേടിഎമ്മിലൂടെ 290 ഇടപാടുകള്‍ നടന്നതായി കണക്കുകള്‍

September 4, 2018 0 By Editor

ബംഗളുരൂ:രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം വഴി കഴിഞ്ഞമാസം 290 ബില്യണ്‍ ഇടപാടുകള്‍ നടന്നതായി കണക്കുകള്‍. 92 ദശലക്ഷം ഉപഭോക്താക്കളാണ് ഇക്കാലയളവില്‍ പേടിഎം പ്രയോജനപ്പെടുത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള ഉപഭോക്താക്കള്‍ക്കളുടെ പേടിഎം ലോഗിന്‍ നിരക്ക് ഒരു ബില്യണിലധികമായിരുന്നു.

അപ്പാര്‍ട്ട്മെന്റ് മെയിന്റന്‍സ് പേമെന്റ്, മുനിസിപ്പല്‍ പേമെന്റ്, ടോള്‍ ഇന്‍ഷുറന്‍സ്, ഡോണേഷന്‍ തുടങ്ങിയ പേമെന്റ് സൗകര്യങ്ങള്‍ കൂടി പ്ലാറ്റ്ഫോമില്‍ സജ്ജമാക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക്ക് അബ്ബോട്ട് വ്യക്തമാക്കി. വണ്‍ 97 കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലെ ഓഫ് ലൈന്‍ പണമിടപാടുകളിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കച്ചവട ഔട്ട്ലെറ്റുകളില്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പിലാക്കാനുള്ള കമ്പനിയുടെ ബിസിനസ് തന്ത്രം ഏറെ സഹായിച്ചിട്ടുണ്ട്. 8. 5 ദശലക്ഷം ഓഫ്ലൈന്‍ കച്ചവടക്കാരുമായി സഹകരിക്കുന്ന കമ്പനിക്ക് ഓരോ ദിവസം 3000 ലധികം ഇന്റഗ്രേഷന്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപഭോക്താക്കള്‍ തമ്മിലുള്ള വ്യക്തിപരമായ പണമിടപാടുകളിലും പ്ലാറ്റ്ഫോമില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കൂടുതല്‍ സൗകര്യ പ്രദമായ പേമെന്റ് സേവനങ്ങള്‍ നല്‍കാന്‍ കമ്പനി ശ്രമിക്കുമെന്നും ദീപക്ക് അബ്ബോട്ട് പറഞ്ഞു.