ഒറ്റപ്പാലം: അഞ്ചുലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് പന്തീരക്കാവ് കല്ലുവഴി വീട്ടില്‍ രാജേഷ് (രാജു 29)നെയാണ് ഒറ്റപ്പാലം സിഐ പി അബ്ദുള്‍ മുനീര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം 11.34 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 5.30നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലക്കിടി റെയില്‍വേ സ്റ്റെഷന്‍ പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. തീരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോകുംവഴി പരിശോധന ഉണ്ടാവുമെന്നു കരുതി ലക്കിടിയില്‍...
" />