തിരുവനന്തപുരം: സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ കേരളത്തിലെ സി.പി.എം നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാനാണ് പി.കെ.ശശിക്കെതിരായ പരാതി ബൃന്ദാ കാരാട്ട് മൂടിവച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യം മുഴുവന്‍ നടന്ന് മഹിളകളെ ഉദ്ധരിക്കാന്‍ നടക്കുന്ന താങ്കള്‍ ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ...
" />
Headlines