പാചകവാതക വില വര്‍ധിച്ചു: സിലിണ്ടറിന് 812.50 രൂപയായി

പാചകവാതക വില വര്‍ധിച്ചു: സിലിണ്ടറിന് 812.50 രൂപയായി

September 1, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതകവില വര്‍ധിച്ചു. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയര്‍ന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 47.50 രൂപ കൂടി 1410.50 രൂപയായി. അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക്15 രൂപ കൂടി 394 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഡീസല്‍ വിലയും ,പെട്രോള്‍ വിലയും വര്‍ധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായത്.