പാക് പൊതുതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ സ്‌ഫോടനം, 31 പേര്‍ കൊല്ലപ്പെട്ടു

പാക് പൊതുതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ സ്‌ഫോടനം, 31 പേര്‍ കൊല്ലപ്പെട്ടു

July 25, 2018 0 By Editor

ക്വറ്റ: പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. കനത്ത സുരക്ഷയിലും ബലൂചിസ്ഥാനിലെ ക്വറ്റയില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്പിനു നേരെയും ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നിരവധി അക്രമണങ്ങളാണ് ഭീകരര്‍ നടത്തിയിരിക്കുന്നത്.

രാജ്യത്ത് 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിന് ഇത്രയും വലിയ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തുന്നത്.