ഇസ്ലാമാബാദ്: അരിഫ് ആല്‍വി പാക്കിസ്ഥാന്റെ 13ാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ആരിഫ് അല്‍വി. 2006 മുതല്‍ 2013 വരെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായിരുന്നു.
" />
Headlines