പാക്കിസ്ഥാനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി രാജ്‌നാഥ് സിങ്

പാക്കിസ്ഥാനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി രാജ്‌നാഥ് സിങ്

September 29, 2018 0 By Editor

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്.

ചിലത് നടന്നു കഴിഞ്ഞെന്നും എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞതെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്ന് നിങ്ങള്‍ അറിയുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ക്രൂരമായി കൊലപ്പെടുത്തിയ ബി.എസ്.എഫ് ജവാന്റെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ രാജ്‌നാഥ് സിങ് നല്‍കിയത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിരവധി മരണങ്ങള്‍ ഉണ്ടായി എന്നും സൈന്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.