പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം

പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം

August 17, 2018 0 By Editor

പാലക്കാട്: പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. എന്നാല്‍ ശക്തമായ മണ്ണിടിച്ചലില്‍ പാലക്കാട്-തൃശൂര്‍ ദേശിയ പാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ, ആയിരകണക്കിന് യാത്രക്കാരും ചരക്ക് വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. അതേ സമയം ഇന്നലെ നെന്മാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മണാര്‍കാട് കാണാതായ മൂന്നംഗ ആദിവാസി കുടുംബത്തിലെ രണ്ടാമത്തെ ആളുടെ മൃദേഹവും കണ്ടെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ മംഗലം ഡാമിന്റെ സമീപം ഉരുള്‍ പൊട്ടിയെങ്കിലും ആളപായമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മണ്ണിടിച്ചിലും മറ്റും നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. തൃശൂര്‍ ,പാലക്കാട് ദേശീയ പാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞു ഗതാഗതം നിരോധിച്ചതോടെ ആയിരകണക്കിന് യാത്രക്കാരും, ചരക്കു വാഹനങ്ങളുമാണ് ജില്ലയില്‍ കുടുങ്ങി കിടക്കുന്നത്, കുതിരാന് പുറമേ പട്ടാമ്ബി പാലത്തിലും വെള്ളം കയറിയതോടെ പാലക്കാട് നിന്നും തൃശൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

മലമ്ബുഴ ഡാമിന്റെ ജലനിപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്, 280 പേരടങ്ങുന്ന ദുരന്ത നിവാരണ സേനയാണ് കോയമ്ബത്തൂരില്‍ നിന്ന് എത്തിയിട്ടുള്ളത്. മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തുട്ടുണ്ടെങ്കിലും മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ ഭീക്ഷണി ഉള്ളതിനാല്‍ നെല്ലിയാമ്ബതി, അട്ടപ്പാടി മേഖലയിലേക്കുള്ള ഗതാഗതവും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.