കല്‍പ്പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ അനേകം ഇനം നീര്‍പക്ഷികള്‍ പ്രജനനത്തിനെത്തുന്ന പനമരം കൊറ്റില്ലത്തിനു ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു. കൊറ്റില്ലത്തെ ബേര്‍ഡ് റിസര്‍വാക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതില്‍ വിമുഖത കാട്ടുകയാണ് പനമരം പഞ്ചായത്ത്. മുന്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍, മാനന്തവാടി സബ്കളക്ടറായിരുന്ന ശ്രീറാം സാംബശിവറാവു എന്നിവര്‍ കൊറ്റില്ലത്തിന്റെ കാര്യത്തില്‍ താത്പര്യമെടുത്തെങ്കിലും പനമരം പഞ്ചായത്ത് ഭരണസമിതി സഹകരിച്ചില്ല. പനമരം പുഴയില്‍ നൈസര്‍ഗികമായി രൂപപ്പെട്ട ഒന്നര ഏക്കര്‍ വരുന്ന തുരുത്താണ് കൊറ്റില്ലമായി അറിയപ്പെടുന്നത്. അരിവാള്‍കൊക്കന്റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രമാണ് ഇവിടം. കാരാപ്പുഴ,...
" />
Headlines