പാലക്കാട്: മൂന്നു ദിവസങ്ങളായി നാടിനെ വിറപ്പിച്ച കാട്ടാനകളെ ഒടുവില്‍ കാടുകയറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് ആനകള്‍ കാടുകയറി മറഞ്ഞത്. ഭാരതപ്പുഴ പറളി ഭാഗത്തുനിന്നും തുരത്തിയ കാട്ടാനകളെ മുണ്ടൂര്‍ പഞ്ചായത്തിലെ വള്ളിക്കോടന്‍ മലയിലേക്കാണ് കയറ്റിയത്. പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതോടെ ആനകള്‍ റെയില്‍പാളം മുറിച്ചുകടന്നു. കിണാവല്ലൂര്‍ വില്വംകാട് വഴി കാട്ടിലേക്കു പോകുംവഴിയും ആനകള്‍ പരാക്രമങ്ങള്‍ കാട്ടിയിരുന്നു. വില്വംകാട് രത്‌നത്തിന്റെ റബര്‍തോട്ടത്തിന്റെ മതിലും തകര്‍ത്തു. വഴുക്കപ്പാറ ചന്ദ്രശേഖരന്റെ വീടിന്റെ മതിലോരത്തുള്ള പട്ടിക്കൂടും മറിച്ചിട്ടു. പകല്‍ മുഴുവന്‍ പറളി പ്രദേശത്തെയാകെ വിറപ്പിച്ച ആനകളെ കാട്ടിലേക്കു...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector