പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടി: എകെ ആന്റണി

പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടി: എകെ ആന്റണി

July 5, 2018 0 By Editor

തിരുവനന്തപുരം: പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് എ.കെ ആന്റണി. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് ലീഡര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ പ്രതിസന്ധിയെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. യുവ നേതാക്കള്‍ പരസ്യപ്രസ്ഥാവനകളും സോഷ്യല്‍ മീഡിയ വ!ഴിയുള്ള പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയുടെ അടിസ്ഥാനമെന്നും ആന്റണി വ്യക്തമാക്കി.

കരുണാകെന്റ കാലത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ വരുമ്‌ബോള്‍ ഗ്രൂപ്പിസം ഇല്ലാതാവുമായിരുന്നു. കലാപമാണ് അടുത്തിടെ കോണ്‍ഗ്രസിലുണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. കരുണാകരനുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസം ഉണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അങ്ങനെയായിരുന്നെങ്കില്‍ ബിജെപിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആന്ററണി പറഞ്ഞു. ഇന്ന് നേതാക്കള്‍ പരസ്യമായി തമ്മില്‍ പോരടിച്ച് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കി. ചാനലില്‍ വെച്ച് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. നേതാക്കള്‍ക്ക് സ്വയം നിയന്ത്രണം വേണം.

പാര്‍ട്ടി തീരുമാനമെടുത്താല്‍ അതായിരിക്കണം പാര്‍ട്ടി നയം. മുന്നണിയില്‍ പാര്‍ട്ടിക്ക് ഒരേ നിലപാടേ പാടുള്ളൂ എന്നു പറഞ്ഞ ആന്റണി കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കി നിയമസഭ പ്രമേയം പാസാക്കണം എന്നും ആവശ്യപ്പെട്ടു.