കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇന്ന് നടന്ന റീപോളിംഗില്‍ തോക്കുധാരികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി എത്തിയ സംഘം മാല്‍ദയിലെ രത്വയില്‍ 76ാം പോളിംഗ് ബൂത്തില്‍നിന്നുമാണ് അക്രമിസംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് റീപോളിംഗ് നടത്തിയത്. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ് നടക്കുന്നത്. അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12...
" />
New
free vector