അഹമ്മദാബാദ്: തെരുവുപശുവിന്റെ കുത്തേറ്റ് ബി.ജെ.പി എം.പി ആശുപത്രിയില്‍. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് പശുകുത്തി സാരമായ പരിക്കേറ്റത്. എം.പിയുടെ ഗാന്ധിനഗറിലെ സെക്ടര്‍21ലെ വീടിനു മുന്നിലാണ് സംഭവം. അവിടെ അലഞ്ഞു നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എം.പിയെ അപ്പോളോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലോകസഭാംഗം തന്നെ ഇരയായത്....
" />
Headlines