നാദാപുരം: സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുറമേരി പഞ്ചായത്തിലെ അരൂര്‍ കല്ലുന്പുറത്ത് വീണ്ടും അക്രമം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പതിനാറുകാരനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്ഗ്രസ് പ്രവര്‍ത്തകന്റെ മകനും കെഎസ്‌യു പ്രവര്‍ത്തകനുമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ഥി. കല്ലുന്പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മില്‍മാ ബൂത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സിപിഎം ഓഫീസിനടുത്തേക്ക് കൂട്ടി കൊണ്ടു പോയി രണ്ടു പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഫേസ് ബുക്കില്‍ യുവാക്കള്‍ കോണ്ഗ്രസില്‍...
" />
New
free vector