പാട്‌ന : ബീഹാറില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. പാട്‌ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ രാജീവ് ആണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ വിരമിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതിനിടയിലാണ് മരണം. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് രാജീവ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് വെടിയേറ്റ രാജീവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് വൈശാലി ജില്ലയില്‍ രാഷ്ട്രീയ ലോക് സാംതാ പാര്‍ട്ടി നേതാവ് ഓഫീസിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് രാജീവിന്റെ കൊലപാതകം.
" />
Headlines