പട്ടാമ്പി: ഭാരതപ്പുഴ നിറഞ്ഞ് പുഴവെള്ളം രണ്ടു ദിവസം പാലത്തിനു മുകളിലൂടെ ഒഴുകിയെങ്കിലും പട്ടാമ്പി പാലത്തിന് ബലക്ഷയമില്ല. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കേട് കൈവരികള്‍ക്കും അപ്രോച് റോഡിനും പാലത്തിന്റെ ഉപരിതല റോഡിനും മാത്രം. കൈവരികള്‍ ഉടന്‍ പുനര്‍നിര്‍മിച്ച് പാലത്തിലൂടെ കാല്‍നട യാത്ര അനുവദിക്കും. അപ്രോച് റോഡ് നിര്‍മാണവും പാലത്തിന്റെ ഉപരിതല റോഡ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാല്‍ ചെറിയ വാഹനങ്ങള്‍ക്കു കടന്നുപോകാം. വലിയ വാഹനങ്ങള്‍ കൂടുതല്‍ പരിശോധനക്കുശേഷം മാത്രമേ പാലത്തിലൂടെ കടത്തിവിടു. നിലവില്‍ പാലത്തിന്റെ തൂണുകള്‍ക്ക് കേടുകള്‍ കാണുന്നില്ല. പാലത്തിന്റെ സ്ലാബിനും കേടില്ല....
" />
Headlines