കൊല്ലം: ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന് സ്‌കൂട്ടറില്‍ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഹരികൃഷ്ണനെയാണ് (24) കൊട്ടാരക്കര പൊലീസ് ഇന്നലെ രാത്രി കൃഷ്ണപുരത്തെ ഭാര്യവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12 ഓടെ കൊട്ടാരക്കര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവില്‍ മോഷണത്തില്‍ കലാശിച്ചത്. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിന് താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങള്‍ എടുക്കാനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്. മാന്യമായ വസ്ത്രധാരണവും ആകര്‍ഷകമായ പൊരുമാറ്റവും വാക്ചാതുരിയും...
" />
Headlines