പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

September 28, 2018 0 By Editor

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു വരവര റാവു ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28നായിരുന്നു അറസ്റ്റ്. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

തെലുഗു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, സന്നദ്ധപ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍ന്നണ്‍ ഗോണ്‍സാല്‍വസ്, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലാഖ, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരുടെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇവരെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുകയാണ്.