പ​ടി​യൂ​രി​ൽ മ​യി​ൽവേ​ട്ട വ്യാ​പ​കം; അ​ധി​കൃ​ത​ർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

പ​ടി​യൂ​രി​ൽ മ​യി​ൽവേ​ട്ട വ്യാ​പ​കം; അ​ധി​കൃ​ത​ർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

October 12, 2018 0 By Editor

ശ്രീ​ക​ണ്ഠ​പു​രം: മയിലുകളുടെ പ്രദേശമായിരുന്ന . മ​യി​ൽ​കു​ന്ന്, ക​ല്യാ​ട്, പൂ​വം, ബ്ലാ​ത്തൂ​ർ, ക​ക്ക​ട്ടം​പാ​റ ഭാ​ഗ​ങ്ങ​ളി​ലാ​ണു മ​യി​ലു​ക​ളെ വെ​ടി​വ​ച്ചും കെ​ണി​വെ​ച്ചും പിടിക്കുന്നതായി ആക്ഷേപം,പ്ര​ദേ​ശ​ത്തു സ്ഥി​ര​മാ​യി നാ​യാ​ട്ട് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ണ്ടെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ​യും വെ​രു​കു​ക​ളെ​യും കാ​ട്ടു​കോ​ഴി​ക​ളെ​യു​മെ​ലാം വേ​ട്ട​യാ​ടി​യി​രു​ന്ന സം​ഘം ഇ​പ്പോ​ൾ മ​യി​ലു​ക​ളെ വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​ണു പ​രാ​തി.1800 ഏ​ക്ക​റോ​ളം റ​വ​ന്യൂ വ​ന​ഭൂ​മി​യും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ക്ട​ർ ക​ണ​ക്കി​നു ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളു​മു​ള്ള​തു കാ​ര​ണം നി​ര​വ​ധി വ​ന്യ​ജീ​വി​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ട്.എന്നാൽ നാ​യാ​ട്ട് സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി​പ്പെ​ട്ടാ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ലെ​ന്നും സം​ഘ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണു വ​നം​വ​കു​പ്പും പോ​ലീ​സും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​ക്ഷേ​പം.