പേടിയില്ലാതെ സംസാരിക്കാന്‍ ഇമോജികള്‍

പേടിയില്ലാതെ സംസാരിക്കാന്‍ ഇമോജികള്‍

May 17, 2021 0 By Editor

സന്തോഷവും സ്‌നേഹവും പ്രണയവുമൊക്കെ പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഇമോജികളുണ്ട്. ഒറ്റ ക്ലിക്കില്‍ പ്രകടിപ്പിക്കേണ്ട വികാരം വ്യക്തമാക്കാന്‍ ഇത്തരം ഇമോജികളിലൂടെ സാധിക്കുന്നു. ആശയവിനിമയം എളുപ്പമായി എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇമോജികള്‍ വാക്കുകളെ നശിപ്പിക്കുകയാണെന്നു പഠനങ്ങള്‍. ഗൂഗിള്‍ തന്നെയാണു ഇക്കാര്യം പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഈവനിംഗ് കേരള ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാഷ നശിക്കാനുള്ള പ്രധാനകാരണം ഇമോജികളാണെന്നാണു പഠനത്തില്‍ പറയുന്നത്. പലര്‍ക്കും ഭാഷയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വാക്കുകളോ വാചകങ്ങളോ ഉപയോഗിച്ചാല്‍ തെറ്റു വരുമോ എന്ന പേടി ചെറുപ്പക്കാര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ ഇമോജികളാണ് ഇതിനു പകരം ഉപയോഗിക്കുന്നത്. ചെറുപ്പക്കാരാണ് ആശയവിനിമയത്തിനായി ഇമോജികള്‍ വളരെ കൂടുതല്‍ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളില്‍ ജാപ്പനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളാണു ഇമോജികള്‍ ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് മൊബൈല്‍ ഫോണുകള്‍ വ്യാപകമായതോടെ ഇമോജി ലോകം മുഴുവന്‍ വ്യാപിച്ചു. 2013ല്‍ ഇമോജി എന്ന വാക്ക് ഓക്‌സ്‌ഫോഡ് ഇംഗ്ലിഷ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ചിരുന്നു.

ഇമോജികള്‍ ഉപയോഗിക്കുന്നതു പ്രൊഫഷണല്‍ അല്ലാത്ത രീതിയാണെന്ന ധാരണ മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയുടെ ഉപയോഗം എല്ലാ തലത്തിലേക്കും കടന്നിരിക്കുന്നു. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഇമോജികള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.