ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബു നാളെ മത്സരിക്കാനിരിക്കെയാണ് ഈ പുറത്താക്കല്‍ നടപടി. പതിനഞ്ചാം സ്വര്‍ണം നേടി...
" />
Headlines