ഫിലിപ്പീന്‍സില്‍ കാര്‍ ബോംബ് സ്‌ഫോടനം: സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു

July 31, 2018 0 By Editor

മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5.30നാണ് സ്‌ഫോടനമുണ്ടായത്. സൈനിക ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സ്‌ഫോടനം.

പതിവ് പരിശോധന നടത്തുകയായിരുന്നു സൈനികരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അബു സയാഫ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു.