പിണറായി: പിണറായിലെ കൂട്ടക്കൊലപാതകങ്ങളെ കറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സൗമ്യയുടെ സഹോദരി സന്ധ്യ. സൗമ്യയുമായി ബന്ധമുണ്ടെന്നു പറയുന്ന യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നിരുന്നില്ലെന്നും പിന്നെ എന്തിന് അവള്‍ ഈ കൃത്യം ചെയ്തുവെന്ന് അറിയില്ലെന്നും സന്ധ്യ പറഞ്ഞു. നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം. സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹാലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച...
" />