കണ്ണൂര്‍: പിണറായിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയായ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിലെ നാല് പേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലെ ശേഷിച്ച ഏക അംഗമാണിവര്‍. സൗമ്യയുടെ മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെന്നാല്‍ രക്തസമ്മര്‍ദ്ദം താഴുകയും ഛര്‍ദ്ദിയും ശ്വാംസംമുട്ടലും മൂലം ശരീരം അപകടാവസ്ഥയിലാവുകയും ചെയ്യും. ഇതിനിടെ സൗമ്യയും ഛര്‍ദിയെത്തുടര്‍ന്ന്...
" />