പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വി​മ​ര്‍​ശ​നം;സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ഹൈക്കോടതി

പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വി​മ​ര്‍​ശ​നം;സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ഹൈക്കോടതി

November 28, 2018 0 By Editor

കൊ​ച്ചി: സു​പ്രീം കോ​ട​തി​യു​ടെ പി​റ​വം പ​ള്ളി​ക്കേ​സി​ലെ വി​ധി ന​ട​പ്പാ​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.
ശ​ബ​രി​മ​ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പി​റ​വ​ത്ത് 200 പേ​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്നി​ല്ല. പ്ര​ശ്ന​ത്തി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യ്ക്കു ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ത്താ​തി​രു​ന്ന​ത്. വി​ധി ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ന്‍ വി​ചി​ത്ര ന്യാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര​ത്തു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.