പിതാവിനൊപ്പം വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടയില്‍ നാലാം ക്ലാസുകാരന്‍ കുഴഞ്ഞു വീണുമരിച്ചു

May 24, 2018 0 By Editor

പാലക്കാട്: പിതാവിനൊപ്പം വീട്ടു പരിസരം വൃത്തിയാക്കുന്നതിനിടയില്‍ നാലാം ക്ലാസുകാരന്‍ കുഴഞ്ഞു വീണുമരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലിമുനീറ ദമ്ബതികളുടെ മകന്‍ മന്‍ഹാസ്(9) ആണു മരിച്ചത്.

ആമപ്പൊയില്‍ ജി എല്‍ പി സ്‌കുളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ലുവെട്ടിത്തെളിക്കുകയായിരുന്നു മന്‍ഹാസ്. ഇതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് മുനീറ അംഗന്‍വാടി അധ്യാപികയാണ്.