മണ്ണാര്‍ക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, യുവമോര്‍ച്ചയുടെ മാര്‍ച്ചുണ്ടെന്നറിഞ്ഞ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിച്ചിരുന്നു.
" />
Headlines